ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ വെന്ത് മരിച്ചു

Posted on: April 29, 2016 2:29 pm | Last updated: April 29, 2016 at 2:29 pm

up-fire-759ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ വെന്ത് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. നാലു സഹോദരങ്ങളും ബന്ധുക്കളായ രണ്ടു കുട്ടികളുമാണ് മരിച്ചത്. സലോനി(17)സഞ്ജന(15),ഭുരി(8),ദുര്‍ഗ(8),മഹിമ(9),ദേബു(6) എന്നിവരാണ് മരിച്ചത്.
മാതാപിതാക്കള്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയപ്പോഴാണ് ദുരന്തം നടന്നത്. രാത്രിയില്‍ കത്തിച്ച് വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. പുലര്‍ച്ചെ തീപടരുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി വീടിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.