തൊഴിലിടങ്ങളില്‍ സ്‌ക്വാഡ് പരിശോധന ശക്തമാക്കി

Posted on: April 29, 2016 11:39 am | Last updated: April 29, 2016 at 11:39 am

പാലക്കാട്: സൂര്യാഘാതവുമായി ബന്ധപ്പെട്ട് തുറന്ന സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനമുള്‍പ്പടെയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് 3 മണിവരെയും പണിയെടുക്കുവാന്‍ പാടില്ല.
ഇവര്‍ക്ക് വിശ്രമം അനുവദിക്കുന്നത് വിലയിരുത്തുന്നതിന് തൊഴിലിടങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധനകള്‍ ശക്തമാക്കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ ബാലവേല നടക്കുന്നുണ്ടോയെന്നും പരിശോധിക്കും. ആവശ്യത്തിന് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുവാനും അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വൃത്തിയുള്ള ശൗചാലയങ്ങള്‍ ഉറപ്പ് വരുത്തുവാനും കോണ്‍ട്രാക്ടര്‍മാര്‍/ തൊഴിലുടമകള്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്.
അല്ലാത്തവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യും. തൊഴിലിടങ്ങള്‍ പരിശോധിക്കുവാനായി ജില്ലാ ലേബര്‍ ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) നേതൃത്വത്തില്‍ പത്ത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന മൂന്ന് സ്‌ക്വഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. തുറന്ന ഇടങ്ങളില്‍ 11 മുതല്‍ മൂന്നുവരെ പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസുമായോ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുമായോ ബന്ധപ്പെടേണ്ടതാണ്.
ലേബര്‍ ഓഫീസര്‍മാരുടെ പേരും ഏരിയായും ഫോണ്‍ നമ്പറും താഴെ നല്‍കുന്നു. ടി ആര്‍ രജീഷ് (ജില്ലാ ലേബര്‍ ഓഫീസര്‍-എന്‍ഫോഴ്‌സ്‌മെന്റ്), 8547655271, 0491-2505584. അബ്ദുല്‍ ജലീല്‍, പാലക്കാട് സര്‍ക്കിള്‍ വണ്‍, 9447514314. അനില്‍സാം, പാലക്കാട് സര്‍ക്കിള്‍ രണ്ട്, 8089529295.
പി കെ ദിവാകരന്‍, പാലക്കാട് സര്‍ക്കിള്‍ മൂന്ന്, 9446089785. രാധാകൃഷ്ണന്‍, ഒറ്റപ്പാലം, 8547564365. എം പി ഹരിദാസന്‍, ഷൊര്‍ണൂര്‍, 9744600499. സാബു, നെന്മാറ, 9496739582.ശ്രീജിത്ത്, ആലത്തൂര്‍, 8089479789. എം പി പ്രഭാത്, കൊഴിഞ്ഞാമ്പാറ, 9496658715. ബി ദേവദാസ്, ചിറ്റൂര്‍, 9400606445. എ രവീന്ദ്രന്‍, മണ്ണാര്‍ക്കാട്, 9496293364.