Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ക്ക് സുര്യാതപമേറ്റു

Published

|

Last Updated

പെരിന്തല്‍മണ്ണ: സൂര്യാതപമേറ്റതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഏലംകുളം പാലത്തോള്‍ കരുവഞ്ചേരി പ്രദീപ്കുമാര്‍(42), മണ്ണാര്‍മാല പൂയംതൊടി വാഹിദ(41), ചെറുകര കക്കൂത്ത്കുന്ന് പ്രേമ(55) എന്നിവരാണ് ചികിത്സ തേടിയത്. തൊടിയിലൂടെ നടക്കുന്നതിനിടെ കഴുത്തിന് പിറകില്‍ സൂര്യതാപമേറ്റ പ്രേമ വ്യാഴാഴ്ചയും മറ്റു രണ്ട് പേര്‍ ബുധനാഴ്ചയുമാണ് ചികിത്സ തേടിയത്. പ്രദീപ്കുമാറിന് വീടിന് സമീപം വിറക് വെട്ടുന്നതിനിടയില്‍ ശരീരത്തിന്റെ പിറകിലാണ് താപമേറ്റത്. വാഹിദക്ക് വസ്ത്രങ്ങള്‍ അലക്കി ഉണക്കാനിടുന്നതിനിടയില്‍ വലതു കൈക്കാണ് പൊള്ളലുണ്ടായത്.

Latest