സുപ്രീം കോടതി വിധിയുടെ ആശങ്കയകറ്റണം: എം എസ് എഫ്‌

Posted on: April 29, 2016 11:22 am | Last updated: April 29, 2016 at 11:22 am
SHARE

മലപ്പുറം: രാജ്യത്താകമാനം മെഡിക്കല്‍ പ്രവേശനത്തിന് ഒറ്റ പരീക്ഷ ധൃതി പിടിച്ച് ഈ വര്‍ഷം തന്നെ നടപ്പിലാക്കുന്നതില്‍ സംസ്ഥാന പ്രവേശന പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികള്‍ പ്രവേശനത്തെ കുറിച്ച് ആശങ്കയിലാണെന്നും ഇത് അകറ്റണമെന്നും എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി ആവശ്യപെട്ടു. കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ അതേ ദിവസം തന്നെ ഇങ്ങിനെ ഒരു വിധി ഏറെ ആശങ്കയാണുണ്ടാക്കിയത്. രാജ്യത്താകമാനം മെഡിക്കല്‍ പ്രവേശനത്തിന് ഒറ്റ പരീക്ഷ എന്നത് സ്വാഗതമാണ്. എന്നാല്‍ അതു നേരത്തെ വിദ്യാര്‍ഥികളേയും സമൂഹത്തെയും അറിയിച്ച് കൃത്യമായ പ്രവേശന കാഴ്ചപാടോടെയാകണം നടപടികള്‍ തുടങ്ങേണ്ടതെന്നും ടി പി അശ്‌റഫലി പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here