Connect with us

Malappuram

പെരിന്തല്‍മണ്ണയിലും മങ്കടയിലും കൊട്ടിക്കലാശം വേണ്ടെന്ന് സര്‍വ്വകക്ഷി തീരുമാനം

Published

|

Last Updated

പെരിന്തല്‍മണ്ണ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന കൊട്ടികലാശം പെരിന്തല്‍മണ്ണയിലും മങ്കടയിലും വേണ്ടെന്ന് വെക്കാന്‍ സര്‍വ്വകക്ഷി തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഡി വൈ എസ് പി. പി എ വര്‍ഗീസ് ഇന്നലെ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.
പൊതു നിരത്തുകളില്‍ പ്രചരണ ബോര്‍ഡുകളും മറ്റും ഉപേക്ഷിക്കും. മറ്റു രാഷ്ട്രീയ കക്ഷികളുടെ പൊതുയോഗങ്ങള്‍ക്ക് അലോസരമുണ്ടാകാതെ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ കടന്ന് പോകണം. പ്രചരണത്തിന്റെ അവസാന ദിവസം മൂന്ന് മണിക്ക് ശേഷം പ്രധാന ജംഗ്ഷനുകളില്‍ അനൗണ്‍സ്‌മെന്റ് പാടില്ല. യോഗത്തില്‍ സി ഐ. എ എം സിദ്ദീഖ്, എസ് ഐ ജോബി തോമസ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി പച്ചീരി നാസര്‍, എം എം സക്കീര്‍ ഹുസൈന്‍, വി പി റശീദ് മാസ്റ്റര്‍, കെ അലി അക്ബര്‍, ടി കെ സദഖ, ഹംസ പാലൂര്‍, എം എം മുസ്തഫ, ഗോവിന്ദപ്രസാദ്, ഹംസ തൂത, സത്യ നാരായണന്‍, നാരായണന്‍, കെ ടി നാരായണന്‍, കൊച്ചു പാതായിക്കര, ശിവദാസന്‍, അബൂബക്കര്‍ കട്ടുപ്പാറ എന്നിവര്‍ പങ്കെടുത്തു.