കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

Posted on: April 29, 2016 9:44 am | Last updated: April 29, 2016 at 9:44 am

കാഞ്ഞങ്ങാട്: ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി മയക്കിയ ശേഷം പതിനഞ്ചുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കോടതി പരാതിക്കാരിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയാണ് പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തത്. മലയോരത്തെ ഒരു ആദിവാസി കോളനിയിലെ എട്ടാംതരം വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെയാണ് വീടിനടുത്ത് താമസിക്കുന്ന മൂന്നുയുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. അറസ്റ്റിലായ രതീഷ് (23), വിനു (20), മനീഷ് (19) എന്നിവരെ കാസര്‍കോട് കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച മാതാപിതാക്കള്‍ അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ സമയത്താണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.