പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്താന്‍ വിവരാവകാശ കമ്മീഷനോട് അരവിന്ദ് കെജ്‌രിവാള്‍

Posted on: April 29, 2016 9:38 am | Last updated: April 29, 2016 at 9:38 am
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്താത്തതെന്ത് കൊണ്ടെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
തന്നെക്കുറിച്ചുള്ള രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുന്ന കമ്മീഷന്‍ നിലപാട് തന്നെ അത്ഭുതപ്പെടുത്തുവെന്നും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആചാര്യലുവിന് അയച്ച കത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് ബിരുദമില്ല എന്ന് ആരോപണമുണ്ട്, പൊതുജനങ്ങള്‍ക്ക് ഇക്കാര്യം അറിയാന്‍ താത്പര്യവുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ചുള്ള രേഖകള്‍ പരസ്യപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറാവുന്നില്ല. ഇത് തെറ്റാണ്- കെജ്‌രിവാള്‍ കത്തില്‍ പറയുന്നു.എന്നെ സംബന്ധിച്ചുള്ള എല്ലാ രേഖകളും നിങ്ങള്‍ക്ക് പരസ്യപ്പെടുത്താം, അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. പ്രധാനമന്ത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ മറച്ചു വെക്കുകയാണെങ്കില്‍ കമ്മീഷന്റെ നിക്ഷ്പക്ഷതയെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.2014 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെജ്‌രിവാള്‍ വിലാസം മാറ്റിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതിയില്‍, ഒരു എം എല്‍ എ എന്ന നിലക്ക് എന്ത് കൊണ്ട് കെജ്‌രിവാള്‍ ഒരു പൊതു അധികാരിയാണെന്ന് പ്രഖ്യാപിക്കുന്നില്ലെന്ന് കമ്മീഷന്‍ ചോദിച്ചിരുന്നു. തന്നെ സംബന്ധിച്ചുള്ള രേഖകള്‍ പരസ്യപ്പെടുത്തുമ്പോള്‍ തന്നെ പ്രധാനമന്ത്രിയെ സംബന്ധിച്ചുള്ള രേഖകളും പരസ്യപ്പെടുത്താന്‍ ധൈര്യം കാണിക്കാന്‍ കമ്മീഷനോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here