ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും

Posted on: April 29, 2016 9:27 am | Last updated: April 29, 2016 at 9:27 am
SHARE

manohar-story_647_100415053548ന്യൂഡല്‍ഹി: ഐ സി സി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ശശാങ്ക് മനോഹര്‍ ബി സി സി ഐ (ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കും.
ഐ സി സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ ദേശീയ ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തിരിക്കുന്നവരാകരുതെന്നാണ് പുതിയ നിയമം. ജൂണില്‍ നടന്ന ഐ സി സി വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിച്ച വ്യവസ്ഥക്ക് രൂപം നല്‍കിയത്.
ബി സി സി യുടെ പുതിയ പ്രസിഡന്റായി ശശാങ്ക് മനോഹര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ സി സി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള രഹസ്യവോട്ടിംഗില്‍ തന്നെ പിന്തുണക്കുമെന്നുറപ്പുള്ള പവാറിനെ ബി സി സി ഐ തലപ്പത്ത് കൊണ്ടുവരാനാണ് ശശാങ്ക് പദ്ധതിയിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here