ബാര്‍ കോഴ കാലഹരണപ്പെട്ടെന്ന് മാണി

Posted on: April 29, 2016 6:01 am | Last updated: May 9, 2016 at 12:29 pm
SHARE

കോട്ടയം: ബാര്‍ കോഴ കാലഹരണപ്പെട്ട വിഷയമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. ഇടതുമുന്നണിയില്‍ വി എസ് -പിണറായി മത്സരമാണ് നടക്കുന്നത്. പ്രതിപക്ഷത്തിന് വികസന അജന്‍ഡയില്ല. എല്ലാക്കാലവും എല്‍ ഡി എഫ് വികസനത്തിനെതിരാണ്. താരതമ്യപഠനം നടത്തിയാല്‍ യു ഡി എഫിന് എ പ്ലസ് ഗ്രേഡ് ലഭിക്കും.
വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുകയും ജനഹിതം അനുസരിച്ച് പെരുമാറുകയും ചെയ്ത സര്‍ക്കാറാണ് യു ഡി എഫിന്റേത്. ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. പാര്‍ട്ടിയുടെ സീറ്റുകളില്‍ മത്സരിക്കുന്ന വിമതരുടെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. അവര്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷ. പൂഞ്ഞാറില്‍ പി സി ജോര്‍ജ് മൂന്നാം സ്ഥാനത്തിനായി മരണപ്പിടിത്തം നടത്തുകയാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് പ്രസക്തിയില്ല. ഭരണം ലഭിച്ചാല്‍ മാത്രമല്ല, ഭരണം നഷ്ടമായാലും യു ഡി എഫിലെ മുഴുവന്‍ കക്ഷികളും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് തിരികെ വരും. അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here