വ്യവസായത്തിലെ ഏകാധിപത്യ പ്രവണത ഇല്ലാതാക്കുമെന്ന് വിലയിരുത്തല്‍

Posted on: April 28, 2016 9:02 pm | Last updated: April 28, 2016 at 9:02 pm
SHARE

ദോഹ: വ്യവസായത്തിലെ ഏകാധിപത്യ പ്രവണത ഇല്ലാതാക്കാനും ഗുണമേന്മയുള്ള ഉത്പന്നങ്ങളും സേവനങ്ങളും മികച്ച നിരക്കില്‍ ലഭ്യമാക്കാനും പുതിയ വാണിജ്യ ഏജന്റ് നിയമം സഹായകരമാകുമെന്ന് വിലയിരുത്തില്‍. ഓര്‍ഗനൈസേഷന്‍ ഓഫ് ബിസിനസ്സ് ഓഫ് കൊമേഴ്‌സ്യല്‍ ഏന്‍ജന്റ്‌സ് ഭേദഗതി നിയമം കഴിഞ്ഞ ദിവസമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറപ്പെടുവിച്ചത്.
എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനും മത്സരാധിഷ്ഠിത വ്യവസായത്തിന് വിവിധ സാഹചര്യങ്ങള്‍ ഒരുക്കുന്നതുമാണ് നിയമത്തിലെ വ്യവസ്ഥകളെന്ന് വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി പറഞ്ഞു. പ്രാദേശിക വിപണിയില്‍ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്നും നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് വ്യവസായങ്ങളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരക്കുകള്‍ വിതരണം ചെയ്യുന്നതിന് കരാറിലേര്‍പ്പെട്ടതോടെ വാണിജ്യ ഏജന്റ് സ്വയംതന്നെ ഏക വിതരണക്കാരന്‍ എന്ന രീതി കൈവരിച്ചിരിക്കുകയാണ്. ഉത്പന്നങ്ങള്‍ക്ക് പ്രാദേശിക ഏജന്റ് ഉണ്ടെങ്കിലും കൊമേഴ്‌സ്യല്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ട വ്യാപാരികള്‍ക്ക് ഈ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാം. വ്യാപാരിയുമായി കരാര്‍ ഉണ്ടെങ്കില്‍ വ്യാപാര ആവശ്യത്തിന് മൂന്നാം കക്ഷി ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുടെ കമ്മീഷന് വേണ്ടി ഏജന്റിന് സമീപിക്കാം. എന്നാല്‍ സ്വകാര്യ ആവശ്യത്തിനോ കയറ്റുമതിക്കോ വേണ്ടി ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ക്ക് കമ്മീഷന് അര്‍ഹതയില്ല. ഏജന്‍സി കരാറില്‍ ഉള്‍പ്പെട്ട ഉത്പന്നങ്ങള്‍ക്ക് വേണ്ടി ഏജന്റിന് ഇല്ലാത്ത വര്‍ക്‌ഷോപ്പുകള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ നിയമം അനുശാസിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസംജയില്‍ ശിക്ഷയോ ഇരുപതിനായിരം ഖത്വര്‍ റിയാല്‍ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. വ്യാജ വാണിജ്യ ഏജന്റുമാര്‍ക്ക് മൂന്ന് മാസം പരമാവധി ജയില്‍ ശിക്ഷയോ പതിനായിരം രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here