Connect with us

Gulf

ലോകത്തെ മികച്ച ഇസ്‌ലാമിക് ബേങ്ക് ക്യു ഐ ബി

Published

|

Last Updated

ദോഹ: ലോകത്തെ മികച്ച ഇസ്‌ലാമിക് റീട്ടെയില്‍ ബേങ്ക് ആയി ഗ്ലോബല്‍ ഫിനാന്‍സ് ഖത്വര്‍ ഇസ്‌ലാമിക് ബേങ്കിനെ (ക്യു ഐ ബി) തിരഞ്ഞെടുത്തു. ക്യു ഐ ബി സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഖത്വറിലെ മികച്ച ഇസ്‌ലാമിക് ബേങ്ക് അവാര്‍ഡും ക്യു ഐ ബിക്കാണ്.
ആഗോളതലത്തില്‍ പുരോഗമിക്കുന്ന വിപണികളുടെ സാമ്പത്തിക വ്യവസായ വിവരത്തിന്റെ മികച്ച സ്രോതസ്സ് ആണ് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍. ഓരോ വര്‍ഷത്തെയും വിജയികളെ തിരഞ്ഞെടുക്കുന്നതിന് വ്യവസായ വിദഗ്ധര്‍ ആണ് ഗ്ലോബല്‍ ഫിനാന്‍സിന് ഉള്ളത്. സാമ്പത്തിക പ്രകടനം, ബേങ്കിന്റെ അഭിമാനം, ഉപഭോക്താക്കളുടെ തൃപ്തി എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്. ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വിശദമായി പരിശോധിക്കും. ലോകത്തുടനീളമുള്ള വ്യവസായ ഉപഭോക്താക്കളുടെ സംതൃപ്തിയും വിശകലനം ചെയ്തിട്ടുണ്ട്. ഇത്തരമൊരു ഉന്നതനിലവാരമുള്ള അവാര്‍ഡ് ലഭിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ആഗോളതലത്തില്‍ ബേങ്ക് ശ്രദ്ധേയമാകുമെന്നും ക്യു ഐ ബി ഗ്രൂപ്പ് സി ഇ ഒ ബാസില്‍ ജമാല്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ തൃപ്തിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. സ്വകാര്യ ബേങ്കിംഗിനെ സഹായിക്കുന്ന തമായുസ്, ചെറുകിട- ഇടത്തരം സംരംഭങ്ങളെ ലക്ഷ്യമിട്ടുള്ള അഅ്മാലി തുടങ്ങിയവയാണ് ഏറെ ശ്രദ്ധേയമായി.
ഈ വര്‍ഷം ആദ്യപാദം ബേങ്കിന്റെ മൊത്തലാഭം 492 മില്യന്‍ ഖത്വര്‍ റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. ക്യു ഐ ബിയുടെ മൊത്തം ആസ്തിയില്‍ മൂന്ന് ശതമാനം വര്‍ധിച്ച് 131 ബില്യന്‍ റിയാല്‍ ആയിട്ടുണ്ട്. ബേങ്കിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നാല് ബില്യന്‍ ഖത്വര്‍ റിയാല്‍ വര്‍ധിച്ച് 91 ബില്യന്‍ റിയാല്‍ ആയി; നാല് ശതമാനത്തിന്റെ വര്‍ധന ആണ് ഉണ്ടായത്. ഈ വര്‍ഷം ആദ്യ പാദത്തിലെ മൊത്തം വരുമാനം 1.29 മില്യന്‍ റിയാല്‍ ആയി. കഴിഞ്ഞ വര്‍ഷം ഇത് 950 മില്യന്‍ റിയാല്‍ ആയിരുന്നു. നാല് വലിയ ബ്രാഞ്ചുകള്‍ ഈയടുത്ത് ആധുനികവത്കരിച്ചിരുന്നു. മറ്റ് പ്രധാന ബ്രാഞ്ചുകളും ആധുനികവത്കരിക്കും.
പൗരാണിക ഇസ്‌ലാമിക മൂല്യങ്ങളുടെ സംശുദ്ധി, സാധാരണത്വം, സുതാര്യത എന്നിവയുടെ ആധുനിക വ്യാഖ്യാനം പ്രകടിപ്പിക്കുന്നതായിരിക്കും പുതിയ ഡിസൈനുകള്‍. തമായുസ് ഉപഭോക്താക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം മേഖലയുണ്ടാകും.

---- facebook comment plugin here -----

Latest