Connect with us

Ongoing News

മെഡിക്കല്‍ പ്രവേശനത്തിന് ഇനി മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി:മെഡിക്കല്‍ പ്രവേശനത്തിന് ഇനി മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. രണ്ട് ഘട്ടമായി മെയ് ഒന്നിനും ജൂലൈ 24 നുമാണ് പരീക്ഷകള്‍ നടക്കുക. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ റദ്ദാകും.

ഭരണഘടന ബഞ്ചിന്റെ ഉത്തരവ് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് കോടതി പറഞ്ഞു.മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് ഈ മാസം 11ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

ഈ വര്‍ഷം തന്നെ പൊതുപ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. സിബിഎസ്‌സി ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.

വിധി സ്വാഗതാര്‍ഹമെന്ന് െ്രെകസ്തവ മാനേജുമെന്റും എംഇഎസും പ്രതികരിച്ചു. ഓഗസ്റ്റ് 17 നാണ് ഫലപ്രഖ്യാപനം.എന്നാല്‍ ഈ വര്‍ഷം പരീക്ഷ നടത്തുന്നതിന്പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മാനേജുമെന്റുകള്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ട സ്ഥിതി വന്നാല്‍ അത് നിയമ പോരാട്ടങ്ങള്‍ക്ക് വഴിവക്കുമെന്നും സൂചനയുണ്ട്‌

---- facebook comment plugin here -----

Latest