മല്യയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

Posted on: April 28, 2016 7:09 pm | Last updated: April 28, 2016 at 7:09 pm
SHARE

ന്യൂഡല്‍ഹി: ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്ന് ഒളിവില്‍ക്കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. മല്യയെ തിരിച്ചയയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മല്യയെ ബ്രിട്ടനില്‍ നിന്ന് തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രാലയം തുടക്കം കുറിച്ചതായി സ്വരൂപ് വ്യക്തമാക്കി. അതേസമയം ഐപിഎല്‍ കോഴയാരോപണവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിയെ തിരികെയെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. കെ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു.