റാശിദ് പൂമാടത്തിന് അബുദാബി പോലീസിന്റെ ആദരം

Posted on: April 28, 2016 5:49 pm | Last updated: April 28, 2016 at 5:49 pm
SHARE

RASHIDഅബുദാബി : സിറാജ് ദിനപത്രത്തിന്റെ അബുദാബി ലേഖകന്‍ റാശിദ് പൂമാടത്തിന് അബുദാബി പോലീസിന്റെ ആദരം. ഒരു മാസം മുബ് അബുദാബി എക്‌സ്ബിഷന്‍ നഗരിയില്‍ നടന്ന ഐ എസ് എന്‍ ആര്‍ പ്രദര്‍ശനത്തിന്റെ (അന്താരാഷ്ട്ര സുരക്ഷാ പ്രദര്‍ശനം ) വാര്‍ത്തകള്‍ മികച്ചരീതിയില്‍ നല്‍കിയതിനാണ് ഇന്ത്യന്‍ വിഭാഗത്തില്‍ പത്ര മേഖലയില്‍ നിന്നും റാശിദ് പൂമാടത്തിനെ തിരഞ്ഞെടുത്തത്. അബുദാബി ഇത്തിഹാദ് ടവറിലെ ജുമൈറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അബുദാബി പോലീസ് മേജര്‍ ജനറല്‍ ഡോക്ടര്‍ അഹമദ് നാസിര്‍ അല്‍ റൈസി പ്രശസ്തി പത്രം നല്‍കി ആദരിച്ചു .പത്ത് വര്‍ഷത്തോളമായി സിറാജില്‍ ജോലി ചെയ്യുന്ന റാശിദ് പൂമാടം അജ്മാന്‍ ,നീലേശ്വരം, എന്നിവിടങ്ങളില്‍ സിറാജിന്റെ പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചിടുണ്ട്. .നീലേശ്വരം ആനച്ചാല്‍ സ്വദേശി തുരുത്തി കുഞ്ഞഹമ്മദിന്റെയും പൂമാടം ബീഫാത്തിമയുടേയും മകനാണ് . പയ്യന്നൂര്‍ കാറമ്മല്‍ സ്വദേശിനി സഫീദ റാശിദാണ് ഭാര്യ. ഇതിന് മുമ്പ് പ്രഥമ സേട്ട് സാഹിബ് അവാര്‍ഡ് ,റോട്ടറി ക്ലബ് തലശേരി അവാര്‍ഡ് എന്നിവ ലഭിച്ചിടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here