വേനലില്‍ വെന്തുരുകി ഒഡീഷ; മരണം 90 കടന്നു

Posted on: April 28, 2016 10:38 am | Last updated: April 28, 2016 at 10:38 am
SHARE

heat'ഭുവനേഷ്വര്‍: കടുത്ത വേനല്‍ ചൂടില്‍ വെന്തുരുകി ഒഡീഷ. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഒഡീഷയിലെ റ്റിറ്റിലഗറില്‍ രേഖപ്പെടുത്തിയത് 48.5 ഡിഗ്രി സെല്‍ഷ്യസ്. ഇതുവരെ സൂര്യാഘാതവുമായി ബന്ധപ്പെട്ട് 90ഓളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 11 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സ്്കൂളുകള്‍ക്കും 20 വരെ അവധി പ്രഖ്യാപിച്ചിരുന്ന.ു എന്നാല്‍ താപനിലയില്‍ മാറ്റമില്ലാത്തതിനാല്‍ 26 വരെ അവധി നീട്ടി. 25ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ 48.5 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുന്നില്‍ പടിച്ച് നില്‍ക്കാതെ സര്‍ക്കാര്‍ വേനലവധി പ്രഖ്യാപിച്ചു. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി കുടിവെള്ളമാണ്. സാംബല്‍പൂര്‍ ജില്ലയിലാണ് കുടിവെള്ള ക്ഷാമത്തില്‍ ഏറ്റവും അധികം വലയുന്നത്. കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയെങ്കിലും അതെല്ലാം നാമമാത്രമേ നടക്കുന്നുള്ളൂ. ഇവിടത്തെ പല വിവാഹ ചടങ്ങുകളും മാറ്റിവെച്ചതായി ഗ്രാമവാസികള്‍ പറയുന്നു. താപനില ഉയര്‍ന്നതോടെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here