കുഞ്ഞാലിക്കുട്ടിയേക്കാള്‍ സമ്പാദ്യം ഭാര്യക്ക്

Posted on: April 28, 2016 9:55 am | Last updated: April 28, 2016 at 9:55 am
SHARE

വേങ്ങര: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയേക്കാള്‍ സമ്പാദ്യം ഭാര്യക്ക്. ഇന്നലെ തിരഞ്ഞെടുപ്പ് പത്രികയോടൊപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിലാണ് ഭാര്യ കുല്‍സുവിന് മന്ത്രിയേക്കാള്‍ സമ്പാദ്യമുളളതായി കാണിച്ചിരിക്കുന്നത്. മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് 73,12018 രൂപയാണ് സമ്പാദ്യമായുള്ളത്. ഇതില്‍ രണ്ട് ലക്ഷം രൂപയാണ് കൈവശമുള്ളത്. രണ്ട് ലക്ഷം രൂപയുടെ എല്‍ ഐ സി ഇന്‍ഷ്വറന്‍സുമുണ്ട്. ശേഷിക്കുന്ന സംഖ്യ വിവിധ ബേങ്കുകളില്‍ നിക്ഷേപമാണ്. പാണക്കാട് വില്ലേജില്‍ മൂന്നിടങ്ങളിലായി പത്ത് ഏക്കര്‍ 16 സെന്റ് ഭൂമിയും ഊരകം വില്ലേജില്‍ മൂന്ന് ഏക്കര്‍ ആറ് സെന്റ് ഭൂമിയും കാരാതോട്ട് ഒരേക്കര്‍ 18 സെന്റ് പുരയിടവുമുണ്ട്. കാരാത്തോട് കൊമേഴ്‌സ്യല്‍ കെട്ടിടവും ഫാം ഹൗസുമുണ്ട്. മലപ്പുറം പണ്ടി ലോഡ്ജില്‍ മൂന്നില്‍ ഒരു ഷെയറുമുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ ഭാര്യക്ക് വിവിധ ബേങ്കുകളിലും എല്‍ ഐ സി, കമ്പനി ഓഹരികളടക്കം 20838676 രൂപയുടെ നിക്ഷേപമുണ്ട്. ചുങ്കത്തറയില്‍ കൊമേഴ്‌സ്യല്‍ കെട്ടിടവും കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ അപ്പാര്‍ട്ട്‌മെന്റുമുണ്ട്.