Connect with us

Kerala

ചിക്കുവിന്റെ കൊലപാതകം: ഭര്‍ത്താവ് നിരപരാധിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് ലിന്‍സന്‍ നിരപരാധിയാണെന്ന് മുഖ്യമന്ത്രി. ചിക്കുവിന്റെ കുടുംബത്തിനോ ഒമാന്‍ പോലീസിനോ ലിന്‍സനെ കുറിച്ച് അങ്ങനെ ഒരു പരാതി ഇല്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊച്ചിയില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിനാവശ്യമായ തെളിവുകള്‍ക്കു വേണ്ടിയാണ് ഒമാന്‍ പോലീസ് ലിന്‍സനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കുവിന്റേയും ലിന്‍സന്റേയും മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചിക്കുവിന്റെ മൃതദേഹം എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest