വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കാന്തപുരത്തോട് മാപ്പ് പറഞ്ഞു

Posted on: April 27, 2016 4:00 pm | Last updated: April 27, 2016 at 5:02 pm
SHARE

KANTHAPURAMകുന്ദമംഗലം : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പത്മശ്രീ ലക്ഷ്യമാക്കി ബി.ജെ.പിയുമായി രഹസ്യ ഇടപാടുണ്ടാക്കി എന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണലൈന്‍ പോര്‍ട്ടല്‍ തെറ്റ് തിരുത്തി കാന്തപുരത്തോട് മാപ്പ് പറഞ്ഞു. വിശ്വാസ്യതയില്ലാത്തതും കെട്ടിച്ചമച്ചതുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ അങ്ങേയറ്റം ഖേദമുണ്ടെന്നും കാന്തപുരം എ.പി അബൂബക്കാര്‍ക്ക് മുസ്ലിയാര്‍ക്ക് അതുമൂലം ഉണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നു എന്നും പോര്‍ട്ടര്‍ എഡിറ്റര്‍ വിന്‌സന്റ് കുറിപ്പിറക്കി. നേരത്തെ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്ത വെബ്‌പെജില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ഛതിലൂടെ സമൂഹത്തോടും വായനക്കാരോടും വലിയ അപരാധമാണ് തങ്ങള്‍ ചെയ്തതെന്നും ,വ്യാജവാര്‍ത്ത നല്‍കിയ ലേഖകനെ ഇനി മുതല്‍ ഏജന്‍സിയുമായി സഹകരിപ്പിക്കില്ലെന്നും വിന്‍സെന്റ് മര്‍കസ് മീഡിയയെ അറിയിച്ചു.
ഓണ്‍ലൈനില്‍ വ്യാപകമായി ഷയര്‍ ചെയ്യപ്പെട്ട വ്യാജവാര്‍ത്ത ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മര്‍കസ് മീഡിയ കഴിഞ്ഞദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. മര്‍കസിനെതിരെയും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെയും സോഷ്യല്‍ മീഡിയയിലും , പ്രിന്റ്-വിഷ്വല്‍ മാധ്യമങ്ങളിലും വരുന്ന വ്യാജവാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മര്‍കസ് മീഡിയ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അത്തരം മാധ്യമനൈതികതക്ക് നിരക്കാത്ത പ്രവണതകള്‍ ചെയ്യുന്ന പത്ര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍കും എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മര്‍കസ് മീഡിയ ലീഗല്‍സെല്‍ ഡയറക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here