Connect with us

Kerala

വ്യാജ മദ്യദുരന്തത്തിന് സാധ്യത; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മദ്യദുരന്തത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എക്‌സൈസ്-പോലീസ് വകുപ്പുകള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനത്തുടനീളം ജാഗ്രത പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മദ്യദുരന്തം സൃഷ്ടിക്കാന്‍ സംസ്ഥാനത്തെ മദ്യലോബി നീക്കം തുടങ്ങിയെന്ന് നേരത്തെ തന്നെ യുഡിഎഫ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി കെ.ബാബു എക്‌സൈസ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഈ കത്ത് മന്ത്രി പിന്നീട് ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു.

Latest