കേരളത്തില്‍ കനത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്‌

Posted on: April 27, 2016 2:56 pm | Last updated: April 27, 2016 at 2:56 pm
SHARE

ന്യൂഡല്‍ഹി: കേരളത്തില്‍ അടുത്ത രണ്ടു ദിവസം കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാതാപത്തിന് സാധ്യതയുള്ളതിനാല്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ പുറം ജോലികള്‍ ഒഴിവാക്കണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here