ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയ്ക്കു പുറത്തേക്കു മാറ്റണമെന്ന് സുപ്രീം കോടതി

Posted on: April 27, 2016 2:52 pm | Last updated: April 28, 2016 at 9:02 am
SHARE

supreme courtന്യൂഡല്‍ഹി: സംസ്ഥാനം കടുത്ത വരള്‍ച്ചയെ നേരിടുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നടത്താനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റണമെന്ന് സുപ്രീം കോടതി. മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ കോടതി തള്ളി.
മെയ് 29നു മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ച ഫൈനലടക്കം ഐപിഎല്‍ ഒമ്പതാം സീസണിലെ 13 മത്സരങ്ങളാണ് മുംബൈ, പൂന, നാഗ്പുര്‍ എന്നിവിടങ്ങളില്‍ നിന്നു മാറ്റുന്നത്. ഈമാസം 13നാണ് സംസ്ഥാനത്തിനു പുറത്തേക്ക് മത്സരങ്ങള്‍ മാറ്റണമെന്ന് ബോംബെ ഹൈക്കോടതി വിധിച്ചത്.