Connect with us

National

വിജയ് മല്യയുടെ വിദേശ സ്വത്തുവിവരങ്ങള്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി: വിജയ് മല്യയുടെ വിദേശത്തുള്ള സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് കൈമാറി. വിജയ് മല്യ, അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍, മുന്‍ഭാര്യ എന്നിവരുടെ സ്വത്തുവിവരങ്ങളാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയുടെ ആവശ്യപ്രകാരമാണ് ഈ നടപടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളെ കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം ഏഴിന് നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാഞ്ഞതിന് സുപ്രീം കോടതി മല്യയെ രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീം കോടതിയില്‍ ഒരു നിശ്ചിത തുക കെട്ടിവെക്കാനും ഇന്ത്യയിലേക്ക് എന്ന് തിരച്ചെത്താമെന്ന് വ്യക്തമാക്കണമെന്നും മല്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും നാട്ടിലും വിദേശത്തുമുള്ള എല്ലാ സ്വത്തുക്കളും വെളിപ്പെടുത്തണമെന്നുമായിരുന്നു കോടതി അന്ന് ആവശ്യപ്പെട്ടിരുന്നത്.