എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 96.59

Posted on: April 27, 2016 11:01 am | Last updated: April 28, 2016 at 9:02 am
SHARE

sslcതിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചീഫ് സെക്രട്ടറി പികെ മൊഹന്തിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 98.57 ശതമാനമായിരുന്നു വിജയം.

1,207 സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ടായി. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം പത്തനംതിട്ട ജില്ലയിലും കുറവ് വയനാട് ജില്ലയിലുമാണ്. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഒരു വിഷയം തോറ്റവര്‍ക്കുള്ള സേ പരീക്ഷ മേയ് 23 മുതല്‍ 27 വരെ നടക്കും.

വിജയശതമാനത്തില്‍ കടുത്ത പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഇത്തവണ മൂല്യനിര്‍ണയം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ആര്‍ക്കും മോഡറേഷന്‍ നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും അധികമായി നല്‍കിയ അഞ്ച് മാര്‍ക്കും ഇത്തവണ ഒഴിവാക്കിയിരുന്നു. 4.7 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.

ഫലം അറിയാന്‍ ഐ ടി സ്‌കൂള്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. www.results.itschool.gov.in, www. result.itschool.gov.in എന്നീ വെബ്‌സൈറ്റുകളും റിസല്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam 2016 മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ പ്രയോജനപ്പെടുത്താം. എസ് എം എസ് മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITS<space>Reg No. 9645221221 എന്ന നമ്പറിലേക്ക് എസ് എം എസോ അയക്കാം. ഐ വി ആര്‍ സൊല്യൂഷനിലൂടെ ഫലം അറിയുന്നതിന് 0484 6636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി റിസല്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here