Connect with us

Kerala

കാന്തപുരത്തിനെതിരെ വ്യാജവാര്‍ത്ത; നിയമനടപടിക്കൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: പത്മശ്രീ പുരസ്‌കാരം പ്രതീക്ഷിച്ച് മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ രഹസ്യധാരണ ഉണ്ടാക്കി എന്ന രീതിയില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണ്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി നടത്തുന്ന പൊതുപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ പ്രതീക്ഷച്ചല്ല. സമൂഹത്തിലെ അബലരും അനാഥരുമുള്‍പ്പെടെയുള്ളവര്‍ക്ക് അറിവും അന്നവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് മര്‍കസ് പോലുള്ള സ്ഥാപനങ്ങളിലൂടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ശ്രമിക്കുന്നത്. ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിന് അനുഗുണമായ സമീപനമാണ് എ.പി അബൂബക്കര്‍ മുസ്്‌ലിയാരും അദ്ദേഹത്തിന്റെ സംഘടനയും ഇക്കാലം വരെ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസ്യത ഇല്ലാത്ത ഇത്തരം വ്യാജവാര്‍ത്തകള്‍ കേരളീയ സമൂഹം തള്ളിക്കളയും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സൃഷ്ടിക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃത്യമായ താല്‍പര്യങ്ങളുണ്ട്. സമൂഹത്തില്‍ ആദരവുള്ള വ്യക്തികളെ തേജാവധം നടത്തി റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനുള്ള നീചമായ ശ്രമത്തിന്റെ ഭാഗമാണിത്. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ മര്‍കസ് മീഡിയ നിയമനടപടികള്‍ സ്വീകരിക്കും.

Latest