കുടുംബത്തിന്റെ സ്വത്തും വെളിപ്പെടുത്തണമെന്നു മല്യയോട് സുപ്രീംകോടതി

Posted on: April 26, 2016 6:50 pm | Last updated: April 27, 2016 at 11:34 am
SHARE

VIJAY MALYAന്യൂഡല്‍ഹി: കുടുംബത്തിന്റേതടക്കമുള്ള സമ്പത്തിനെ കുറിച്ച് വെളിപ്പെടുത്തണമെന്ന് വിജയ് മല്യക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.അന്വേഷണവുമായി മല്യ സഹകരിക്കുന്നില്ലെന്നു കാണിച്ച് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം
സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. മൂന്നു മാസത്തിനുള്ളില്‍ മല്യയുടെ കേസില്‍ തീരുമാനമെടുക്കണമെന്നും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനോട് കോടതി നിര്‍ദേശിച്ചു.

17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയാണ് മല്യ ഒടുക്കാനുള്ളത്. മല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ കണ്്ടുകെട്ടിയാലും കടം വീട്ടാനുള്ളത് തികയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, 6,868 കോടി രൂപ തിരിച്ചടയ്ക്കാമെന്നു മല്യ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തോട് വാഗ്്ദാനം ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here