കടല്‍ക്കൊല:ലത്തോറക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാം

Posted on: April 26, 2016 2:28 pm | Last updated: April 27, 2016 at 11:33 am
SHARE

LATHOREന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ മുഖ്യപ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോറക്ക് സെപ്തംബര്‍ 30 വരെ ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ഈ സമയത്തിനുള്ളില്‍ ഇന്ത്യയില്‍ തിരികെയെത്തുമെന്ന് ഉറപ്പെഴുതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നാവികന് ഇറ്റലിയില്‍ തുടരാനുള്ള അനുമതി ഒരു വര്‍ഷമാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്തംബര്‍ 20ന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

2014 ആഗസ്തില്‍ പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് നാല് മാസത്തേക്ക് നാട്ടില്‍ പോകാനാണ് ലത്തോറയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. ഇത് പിന്നീട് നീട്ടിനല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here