Connect with us

International

അമേരിക്ക ഇന്ത്യക്കാരെ പരിഹസിച്ച ട്രംപിനെതിരെ ഹിലാരി ക്ലിന്റണ്‍

Published

|

Last Updated

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ഇന്ത്യക്കാരെ വിമര്‍ശിച്ച ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍. ട്രംപിന്റെ പ്രസ്താവന ഇന്ത്യക്കാരോടുള്ള അവഹേളനമാണെന്ന് ഇവര്‍ വാദിക്കുന്നു. കോള്‍സെന്ററില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരനെ പരാമര്‍ശിച്ചാണ് ട്രംപ് ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ചത്. എന്നാല്‍ ഒരു പ്രത്യേക സംഭവത്തെ ചൂണ്ടിക്കാട്ടി ഈ സംവിധാനത്തെ മൊത്തം താറടിക്കുകയായിരുന്നവെന്ന് ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിന് നേതൃത്വം നല്‍കുന്ന ജോണ്‍ പോഡെസ്റ്റ പറഞ്ഞു.
മതസ്്പര്‍ധയുണ്ടാക്കിയും ആളുകളില്‍ ഭിന്നിപ്പുണ്ടാക്കിയുമാണ് ട്രംപ് തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തുന്നത്. ഇത് രാജ്യത്തിന് ഭീഷണിയാണ്. ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വഴി രാജ്യത്തിന് സൗഹൃദരാജ്യങ്ങളെയും സഖ്യവും രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് വിഭാഗീയത ഉണ്ടാക്കാനേ ഉപകരിക്കൂ. രാജ്യത്തിന് ഇത് ഭീഷണിയാണെന്നും ജെര്‍മന്‍ടൗണില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച സംശയം തീര്‍ക്കാന്‍ കോള്‍ സെന്ററിലേക്ക് വിളിച്ചപ്പോള്‍ ഒരു ഇന്ത്യക്കാരനാണ് ഫോണില്‍ കിട്ടിയതെന്നും അദ്ദേഹത്തിന്റെ ഉച്ചാരണം ശരിയല്ലെന്നും ട്രംപ് പരിഹസിച്ചിരുന്നു. കോള്‍ സെന്ററില്‍ ഒരു ഇന്ത്യക്കാരാണെങ്കില്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുകയെന്ന് അദ്ദേഹം അനുയായികളോട് ചോദിച്ചിരുന്നു.