എറണാകുളത്ത് പത്തുവയസ്സുകാരനെ കുത്തിക്കൊന്നു

Posted on: April 26, 2016 9:51 am | Last updated: April 26, 2016 at 11:44 pm

christyകൊച്ചി:എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി പറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. തൊട്ടടുത്തുള്ള കടയില്‍ രാവിലെ പാല്‍ വാങ്ങാനായി പോയി മടങ്ങുന്ന വഴിയാണ് റിച്ചിയെ അയല്‍വാസിയായ അജി ദേവസ്യ എന്നയാളാണ് കുത്തിക്കൊന്നത്. കുത്തേറ്റ റിച്ചിയെ ഉടന്‍ എറണാകുളം ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പതിനേഴോളം കുത്തുകളാണ് ക്രിസ്റ്റിയുടെ ശരീരത്തിലുണ്ടായിരുന്നത്.കുട്ടിയെ കൊന്നയാള്‍ മാനസികവിഭ്രാന്തിയുള്ളയാളാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.  പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അമിതമായി ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചത് മൂലമുള്ള മാനസികപ്രശ്‌നങ്ങളാണ് പ്രതിക്കുണ്ടായിരുന്നതെന്നും മുമ്പും ഇയാള്‍ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ക്രിസ്റ്റിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.