ഡല്‍ഹിയില്‍ വന്‍ തീപിടുത്തം; രണ്ടുപേര്‍ക്ക് പരിക്ക്

Posted on: April 26, 2016 9:16 am | Last updated: April 26, 2016 at 6:53 pm
SHARE

DELHI FIREന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴസ് ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി) ഓഡിറ്റോറിയത്തില്‍ തീപിടുത്തം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിന് തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. തീ ഭാഗികമായി അണച്ചു.

അതേസമയം 37 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണക്കുന്നത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. തീയണക്കുന്നതിനിടെ രണ്ട് അഗ്‌നിശമന ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കെട്ടിടത്തിന് ഏറ്റവും മുകളിലുള്ള ഫിക്കി ഓഡിറ്റോറിയത്തില്‍ പടര്‍ന്ന തീ പിന്നീട് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് സുരക്ഷാസേന ക്യാംപ് ചെയ്യുകയാണ്.