മുനീറിനെതിരെ ഇന്ത്യാവിഷന്‍ ജീവനക്കാര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും

Posted on: April 25, 2016 11:52 am | Last updated: April 25, 2016 at 2:56 pm
SHARE

muneerകോഴിക്കോട്: കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മന്ത്രി എം കെ മുനീറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം തീരുമാനിച്ചു. ചാനലില്‍ ഡ്രൈവറായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി എ കെ സാജനാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മുനീറിനെ എതിരിടുന്നത്. 2003ല്‍ ഇന്ത്യാവിഷന്റെ തുടക്കം മുതല്‍ സാജന്‍ ചാനലിനൊപ്പമുണ്ടായിരുന്നു.

ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന ജേര്‍ണലിസ്റ്റുകളുടേയും, മറ്റ് ജീവനക്കാരുടേയും യോഗത്തിലാണ് തീരുമാനം. മാസങ്ങളായി പ്രവര്‍ത്തനം നിലച്ച ഇന്ത്യാവിഷന്‍ ജീവനക്കാര്‍ ദുരിതത്തിലാണ്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്കാതിരുന്നതിനെതിരെയുള്ള പ്രതിഷേധ മായാണ് മത്സരംഎന്ന് ഇന്ത്യാവിഷന്‍ ജീവനക്കാര്‍ പറയുന്നു. പ്രചരണം വരും ദിവസങ്ങളില്‍ ആരംഭിക്കാനും വിവിധ മാധ്യമ പ്രവര്‍ത്തകരെ മണ്ഡലത്തില്‍ എത്തിക്കാനും തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here