Connect with us

Palakkad

കുടിവെള്ളത്തിനായി മൃഗങ്ങള്‍ നാട്ടിലേക്ക്

Published

|

Last Updated

പാലക്കാട്: കനത്ത വേനലില്‍ കാടുകളില്‍ കുടിവെള്ളം കിട്ടാതെ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നു. സൈലന്റ് വാലി, വടശേരി മല തുടങ്ങി കാടുകളില്‍ നിന്നാണ് കാട്ടാനകളും വരയാടുകളും അടക്കമുള്ള മൃഗങ്ങള്‍ കുടിവെള്ളത്തിനായി നാട്ടിലേക്കിറങ്ങുന്നത്. കഴഞ്ഞ ദിവസം കാട്ടില്‍ നിന്നിറങ്ങിയ രണ്ട് വരയാടുകളെ നായ്കള്‍ കടിച്ച നിലയില്‍ കണ്ടെത്തി. മാര്‍ച്ച് 26നാണ് വാളയാര്‍ മാന്‍പാര്‍ക്കിന് സമീപം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഒരെണ്ണം അന്ന് തന്നെ ചത്തെങ്കിലും മറ്റൊരു വരയാടിന് മാന്‍പാര്‍ക്കില്‍ ചികിത്സക്കിടെ ഇന്നലെ ചത്തൊടുങ്ങി.
കനത്ത വേനലിനെ തുടര്‍ന്ന് കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ജീവന് ഭീഷണിയായിരിക്കുകയാണ്. കാട്ടാനയടക്കമുള്ളവ കുടിവെള്ളത്തിനായി വന്ന് കൃഷിയും മനുഷ്യരെയും ആക്രമിക്കുമ്പോള്‍ വരയാടുകളും മാനുകളും ചൂട് സഹിക്കാനാവാതെ ചത്തൊടുങ്ങുകയാണ്. കാട്ടുമൃഗങ്ങല്‍ക്ക് പുറമെ വളര്‍ത്തു മൃഗങ്ങള്‍ക്ക് വേനല്‍ചൂട് ഭീഷണിയായിരിക്കുകയാണ്. അഞ്ചോളം പശുക്കളാണ് ഇതിനിടെ ചത്തത്.
ചൂടില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നത് തടയാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മൃഗസംരക്ഷണവകുപ്പ് രംഗത്തുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ചൂട് താങ്ങാനാവാതെ വളര്‍ത്തുമൃഗങ്ങള്‍ കൂട്ടത്തോടെ തളര്‍ന്ന് വീഴാനും ചാകാനും തുടങ്ങിയതോടെയാണ് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. എല്ലാ മൃഗാശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്. കന്നുകാലികള്‍ക്ക് പോഷക ഗുണമുള്ള തീറ്റ സൗജന്യമായി വിതരണം ചെയ്യാനും തീരുമാനിച്ചു.

Latest