Connect with us

International

മൂന്ന് ദിവസത്തെ സാഹസിക യാത്രക്കൊടുവില്‍ സോളാര്‍ വിമാനം ലാന്‍ഡ് ചെയ്തു

Published

|

Last Updated

കാലിഫോര്‍ണിയ: പെസഫിക് സമുദ്രത്തിന് മൂകളിലൂടെ മൂന്ന് ദിവസത്തെ സാഹസിക യാത്രക്കൊടുവില്‍ സോളാര്‍ വിമാനം കാലിഫോര്‍ണിയയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തു. ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് പെസഫിക് സമുദ്രം മുറിച്ചുകടന്ന് വിമാനം പറന്നത്. സോളാര്‍ ഇംപള്‍സ് 2 കഴിഞ്ഞ 62 മണിക്കൂറാണ് ഇന്ധനമൊന്നുമില്ലാതെ പറന്ന് വീണ്ടും ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ബെര്‍ട്രന്‍ഡ് പിക്കാര്‍ഡും ആന്‍ഡ്ര്യൂ ബോര്‍സ്‌ബെര്‍ഗുമാണ് വിമാനം നിയന്ത്രിച്ചിരുന്നത്.