Connect with us

National

ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വിദാന്‍ നഗര്‍, ഹൗറ തുടങ്ങി 49 മണ്ഡലങ്ങളിലായി 345 പേരാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്. 12,500 പോളിങ് ബൂത്തുകളിലായി 1.08 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ അമിത് മിത്ര, പുനരേന്ദു ബസു, ചന്ദ്രിമ ഭട്ടാചാര്യ, ജ്യോതിപ്രിയോ മല്ലിക്, അരൂപ് റോയ് തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടുന്ന നേതാക്കളില്‍ ഉള്‍പ്പെടും. മൂന്നാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക അക്രമം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സേനയടക്കം 90,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. അതീവ ജാഗ്രതയിലുള്ള സാള്‍ട്ട് ലേക്ക് ഏരിയയില്‍ കഴിഞ്ഞദിവസം സൈന്യത്തിന്റെ റൂട്ട് മാര്‍ച്ച് നടന്നു.
ശാരാദാ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ നേതാവും മുന്‍ മന്ത്രിയുമായ മദന്‍ മിത്ര മത്‌സരിക്കുന്ന നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കമര്‍ഹാത്തിയും നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ആലിപ്പൂര്‍ ജയിലില്‍ തടവിലുള്ള മദന്‍ മിത്രയ്ക്കു വേണ്ടി സഹോദരനും മാതാവുമാണ് വോട്ട് തേടി പ്രചരണം നടത്തിയത്. നാരദാ ഒളികാമറാ വീഡിയോയിലും മിത്ര ഉള്‍പ്പെട്ടിട്ടുണ്ട്. ഹൗറയില്‍ മഹാഭാരതം സീരിയല്‍ താരം രൂപാ ഗാംഗുലി ബി.ജെ.പി മത്‌സരിക്കുന്നു. മുന്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ലക്ഷ്മി രത്തന്‍ ശുക്‌ളയാണ് എതിരാളി.

Latest