Connect with us

Ongoing News

റിയോ ഒളിപിക്‌സ്: സല്‍മാന്‍ ഖാന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ ആകും

Published

|

Last Updated

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഈ വര്‍ഷത്തെ റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകും. ഇതാദ്യമായാണ് ഒരു ബോളിവുഡ് സൂപ്പര്‍ താരം കായിക മേഖലയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് പോലൊരു കായിക മാമാങ്കത്തിന്റെ ഗുഡ്‌വില്‍ അംബാസിഡറാകുന്നത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍ എന്നിവര്‍ അടങ്ങിയ ലിസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സല്‍മാന്‍ ഖാനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഔദ്യോഗിക പ്രഖ്യാപനം മേരി കോം, സര്‍ദാര്‍ സിംഗ്, ദീപികാ കുമാരി, അപൂര്‍വി ചന്ദേല, മനിക ബാത്ര തുടങ്ങിയ ഇന്ത്യന്‍ ഒളിമ്പിക് താരങ്ങളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടക്കും. ആഗസ്ത് അഞ്ച് മുതല്‍ 21 വരെയാണ് റിയോ ഒളിമ്പിക്‌സ് നടക്കുന്നത്.

Latest