പിണറായിയോട് പത്തു ചോദ്യങ്ങളുമായി ചെന്നിത്തല

Posted on: April 24, 2016 11:00 am | Last updated: April 24, 2016 at 2:03 pm
SHARE

ramesh chennithalaതിരുവനന്തപുരം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പിണറായിയോട് ചെന്നിത്തല ഫേസ്ബുക്കിലൂടെ ചോദിച്ചത്. ലാവ്‌ലിന്‍ വിഷയം, ടി.പി വധക്കേസ് വിഷയങ്ങളിലെ വി.എസിന്റെ പ്രസ്താവനയോടുള്ള നിലപാട് എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല പിണറായിയോട് ഉന്നയിച്ചിരിക്കുന്നത്.