ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങള്‍ മാത്രമേയുള്ളു, ഉത്തരങ്ങളില്ല: വി.എസ്

Posted on: April 24, 2016 1:52 pm | Last updated: April 25, 2016 at 9:22 am
SHARE

v s achuthanandhanതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാനുള്ളുവെന്നും ഒന്നിനും ഉത്തരങ്ങളില്ലെന്നും വി.എസ് പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഉഡായിപ്പ് രാഷ്ട്രീയത്തെ തുറന്നു കാട്ടാനുള്ള സുവര്‍ണാവസരമായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും വി.എസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് താനും ഫേസ്ബുക്കിലൂടെ അക്കമിട്ട് മറുപടി നല്‍കിയിരുന്നു. ആ പോസ്റ്റില്‍ പാമോയില്‍ അഴിമതി, ചാരക്കേസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് താന്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കൊന്നും തന്നെ ഉത്തരം ഇതുവരെ ലഭിച്ചില്ലെന്ന് വി.എസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കുകയും എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കാതിരിക്കുകയും ചെയ്യുന്നു.

ഈ ഉഡായിപ്പ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയത്തിന്റെ ആകെ അന്ത:സത്തയാണ്. അത് തുറന്നു കാട്ടുന്നതിനുള്ള സുവര്‍ണാവസരമായി ഈ തിരഞ്ഞെടുപ്പിനെ താന്‍ കാണുന്നതായും വി.എസ് പറഞ്ഞു. അതിനുള്ള മറ്റൊരു വേദി കൂടിയാണ് ഫേസ്ബുക്ക് എന്ന് പറയുന്ന വി.എസ്, തന്റെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും ഈ സമരമുഖവും വിജയമാകുന്നതായി മനസിലാക്കുന്നതായും വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഐ.ടി എന്നത് ഇന്റര്‍നാഷണല്‍ തട്ടിപ്പാണ്. മാത്രമല്ല വ്യജസന്യാസി സന്തോഷ് മാധവന്റെ പാടത്താണ് ഉമ്മന്‍ചാണ്ടിയുടെ ഐ.ടി. വികസനമെന്ന് വി.എസ് ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here