കന്‍ഹയ്യ കുമാറിനെ വിമാനത്തില്‍ കൈയേറ്റം ചെയ്തു

Posted on: April 24, 2016 12:34 pm | Last updated: April 24, 2016 at 4:55 pm
SHARE

kanhaiya-kumar-759ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ കന്‍ഹയ്യ കുമാറിനെ വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ കൈയേറ്റം ചെയ്തു. മുംബൈയില്‍നിന്ന് പുണെയിലേക്കുള്ള യാത്രയ്ക്കിടെ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണ് സംഭവം. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോകുകയായിരുന്നു കന്‍ഹയ്യ കുമാര്‍. കനയ്യയെ കണ്ടയുടന്‍ യാത്രികന്‍ കഴുത്തു ഞെരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കന്‍ഹയ്യ തന്നെയാണ് ട്വിറ്ററിലൂടെ സംഭവം പുറത്തറിയച്ചത്.
തന്നെ കൈയേറ്റം ചെയ്ത യാത്രക്കാരനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ജെറ്റ് എയര്‍വേസ് വിമാനത്തിലെ അധികൃതര്‍ തയ്യാറായില്ലെന്നും കന്‍ഹയ്യ പറഞ്ഞു. മര്‍ദ്ദിച്ച ആളേയും മര്‍ദ്ദനത്തിന് ഇരയായ ആളേയും ഒരുപോലെയാണ് ജെറ്റ് എയര്‍വേസ് കാണുന്നത്. ആരെങ്കിലും പരാതിപ്പെടുകയാണെങ്കില്‍ അവരെ പുറത്താക്കുന്ന സമീപനമാണ് അധികൃതരുടേതെന്നും കനയ്യ ആരോപിച്ചു. കന്‍ഹയ്യ കുമാറിനെതിരെ നേരത്തെയും വധ ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കന്‍ഹയ്യ കുമാറിന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here