ഇടത് മുന്നണിയുടെ മദ്യനയം തീരുമാനിക്കുക ബാറുടമകള്‍: കെ ബാബു

Posted on: April 24, 2016 2:06 am | Last updated: April 24, 2016 at 12:08 pm
SHARE

chn babu anounces resignകൊച്ചി: പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന ചര്‍ച്ച തുടങ്ങി വെച്ചത് സി പി എമ്മിലെ ആശയക്കുഴപ്പത്തെ തുടര്‍ന്നാണെന്നും ഇടത് മുന്നണിയുടെ മദ്യനയം തീരുമാനിക്കുന്നത് ബാറുടമകള്‍ ആണെന്നും മന്ത്രി കെ ബാബു. യു ഡി എഫിന് വ്യക്തമായ മദ്യനയമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നത് സംബന്ധിച്ച ചില പഴുതുകള്‍ അടക്കാന്‍ കര്‍ശന വ്യവസ്ഥ ഉള്‍പ്പെടുത്തും. യു ഡി എഫ് ഇത് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇടത് മുന്നണിയുടെ മദ്യനയത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ ഇടത് മുന്നണിയുടെ കള്ളക്കളി അവസാനിപ്പിക്കണം. ചില ബാറുടമകള്‍ തൃപ്പൂണിത്തുറയില്‍ ക്യാമ്പ് ചെയ്ത് തന്നെ പരാജയപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയാണെന്ന് . സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കേണ്ട എന്നതാണ് യു ഡി എഫിന്റെ മദ്യനയമെന്നും ബാബു വ്യക്തമാക്കി. ഇടത് മുന്നണി സ്ഥാനാര്‍ഥിയല്ല, ബാറുടമകളാണ് തനിക്കെതിരെ മത്സരിക്കുന്നത്. കാരായിമാര്‍ പ്രദേശത്ത് ക്യാമ്പു ചെയ്തിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തിലുള്ള സിപി എം പ്രവര്‍ത്തകര്‍ തന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നതായും ബാബു ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here