മതവിശ്വാസങ്ങള്‍ക്ക് കാലാനുസൃത മാറ്റം വേണം: ജസ്റ്റിസ് ബി കമാല്‍പാഷ

Posted on: April 24, 2016 12:04 pm | Last updated: April 24, 2016 at 12:04 pm
SHARE

Justice Kamal Pashaതിരുവനന്തപുരം: മതവിശ്വാസങ്ങള്‍ക്ക് കാലാനുസൃത മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ജസ്റ്റിസ് ബി കമാല്‍പാഷ. ലയന്‍സ് ക്ലബ് ഇന്റര്‍നാഷനലിന്റെ നാലാമത് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവയവദാനത്തിന് മതവിശ്വാസങ്ങള്‍ തടസമാകരുത്. എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത് ധര്‍മത്തെയാണ്. കര്‍മം ചെയ്യുമ്പോള്‍ അത് വിശ്വാസത്തെ ഹനിക്കുന്നില്ല. സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് മതങ്ങളുടെ ചട്ടക്കൂടിലും മാറ്റം വരണം. ജീവനുവേണ്ടി പൊരുതുമ്പോള്‍ ആരും മതം ചോദിക്കാറില്ല. എച്ച് ഐ വി ബാധിതരായ കുഞ്ഞുങ്ങളെ സമൂഹത്തില്‍നിന്നും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here