Connect with us

Kerala

ഐ പി എല്‍ വാതുവയ്പ്പ്: കോഴിക്കോട് നാല് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: ഐ പി എല്‍(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നാല് പേര്‍ പോലീസ് പിടിയില്‍. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ശംസു, ഇഫ്‌സുല്‍ റഹ്മാന്‍, മുഹമ്മദ് റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ചായിരുന്നു വാതുവയ്പ്പ്. ഓരോ പന്തിലും വാതുവെപ്പ് നടന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും നിരവധി മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരള ഗെയിമിംഗ് ആക്ട് അനുസരിച്ചാണ് കേസെന്ന് പൊലീസ് അറിയിച്ചു.
ഐ പി എല്ലിന്റെ പുതിയ സീസണ്‍ ആരംഭിച്ച മുതല്‍ തന്നെ വാതുവെയ്പ്പ് നടന്നിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

---- facebook comment plugin here -----

Latest