Connect with us

National

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിട്ട മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത മല്യ കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് കടന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ വിജയ് മല്യ ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.എങ്കിലും ഒരിക്കല്‍ പോലും വിജയ് മല്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്റര്‍ മുന്‍പാകെ ഹാജരായിരുന്നില്ല.

കൂടാതെ വിദേശത്ത് തങ്ങുന്നതിനെക്കുറിച്ചും, വായ്പ തട്ടിപ്പിനെക്കുറിച്ചും മല്യയോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കത്തും അയച്ചിരുന്നു.ഈ കത്തിന് മല്യ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. ഇതോടെ വിജയ് മല്യ ലണ്ടനില്‍ തുടരുന്നത് നിയമവിരുദ്ധമാകും. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവത്തതിനെ തുടര്‍ന്ന് മുംബൈ കോടതി മല്യക്കെതിരെ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു.

Latest