മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

Posted on: April 24, 2016 10:35 am | Last updated: April 24, 2016 at 1:53 pm
SHARE

valanchery accidentമലപ്പുറം:മലപ്പുറം: വളാഞ്ചേരിയെ ഞെട്ടിയിപ്പിച്ച് വീണ്ടും വാഹനാപകടം.കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് നാല് യുവാക്കള്‍ മരണപ്പെട്ടു.വളാഞ്ചേരി സ്വദേശികളായ നംഷാദ്,ഫാസില്‍,റംസീഖ് എന്നിവരാണ് മരിച്ചത്. ഞായാറാഴ്ച്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്.പട്ടാമ്പി കൊപ്പത്ത് നടന്ന രാത്രികാല ഫുട്‌ബോള് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.

കോട്ടപ്പുറം ജുമാമസ്ജിദിനു സമീപം വാഹനം നിര്‍ത്തി സംസാരിക്കുകയായിരുന്ന യുവാക്കള്‍ നേരെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു.ലോറിയുടെ ചക്രത്തിനടിയില്‍പ്പെട്ട വളാഞ്ചേരി സ്വദേശികളായ നംഷാദ്,ഫാസില്‍,റംസീഖ് എന്നിവര്‍ തത്ക്ഷണം മരിച്ചു. ഇവര്‍ക്കെപ്പമുണ്ടായിരുന്ന നിഹാലിനെ ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

VALANCHERYലോറി െ്രെഡവര്‍ ഉറങ്ങിയതാണ് അപകടം സംഭവിക്കാനിടിയായതെന്നാണ് പ്രാഥമിക നിഗമനം. ലോറിയുടെ  ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്  പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here