Connect with us

National

അലിഗഡ് സര്‍വകലാശാലയില്‍ സംഘര്‍ഷം: വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

Published

|

Last Updated

ലക്‌നൗ: അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് നടന്ന പോലീസ് വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ഥി മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് വിലയ സംഘര്‍ഷമായി മാറിയത്. സര്‍വകലാശാല പ്രോക്റ്ററുടെ ഓഫീസിനും രണ്ട് വാഹനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ തീയിട്ടു.

ഇന്നലെ രാത്രിയോടെയാണ് അലിഗഡ് സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതിനിടെയാണ് ഒരു വിദ്യാര്‍ത്ഥി പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘര്‍ഷം പൊലീസിന് നിയന്ത്രണ വിധേയമാക്കാനായത്. സംഘര്‍ഷാന്തരീക്ഷം തുടരുന്നതിനാല്‍ ക്യാംപസില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Latest