Connect with us

National

മദ്യനിരോധം വന്നു; പിണങ്ങിപ്പോയ ഭാര്യയും

Published

|

Last Updated

സസറം (ബീഹാര്‍): നീണ്ട 13 വര്‍ഷം വേറിട്ടു ജീവിച്ച ശേഷം ഭാര്യാഭര്‍ത്താക്കന്മാരായ വൈജയന്തി ദേവിയും ജയ് ഗോവിന്ദും മകളുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹിതരായി. വിവാഹ മോചിതരല്ലാതിരുന്നിട്ടും ആചാര പ്രകാരമുള്ള എല്ലാ ചടങ്ങുകളോടെയുമായിരുന്നു ഇവരുടെ “രണ്ടാം വിവാഹം”. ഇതിനെല്ലാം അവര്‍ നന്ദി പറയുന്നത് ബീഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂര്‍ണ മദ്യനിരോധത്തിനാണ്.

2003ലാണ് സസറം ജില്ലയിലെ മുഹുദ്ദിഗജ്ജ് സ്വദേശികളായ വൈജയന്തിയും ജയ് ഗോവിന്ദ് സിംഗും വിവാഹിതരായത്. ജയ് ഗോവിന്ദിന്റെ കുടത്ത മദ്യാപനം വൈജയന്തിയുടെ ജീവിതം ദുസ്സഹമാക്കി. പീഡനം സഹിക്കവയ്യാതായപ്പോള്‍ 2003ല്‍ ഒരു വയസ്സ് മാത്രമുള്ള മകളെയും ഒക്കത്തെടുത്ത് വൈജയന്തി ഭര്‍തൃവീടിന്റെ പടികളിറങ്ങി. “ഇദ്ദേഹം പതിവായി മദ്യപിക്കുമായിരുന്നു. പലപ്പോഴും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ നല്ലൊരു ദിവസം ഞാന്‍ ആ തീരുമാനമെടുത്തു, ഈ പീഡനം ഇനിയും സഹിക്കേണ്ടതില്ലെന്ന്. അങ്ങനെ ഞാന്‍ വീടുവിട്ടിറങ്ങി…”- വേര്‍പിരിഞ്ഞ നാളുകളെ വൈജയന്തി ഓര്‍ത്തെടുത്തു. എന്നാല്‍, ജയ്‌ഗോവിന്ദിന് അതത്ര സന്തോഷമുണ്ടാക്കിയ കാര്യമൊന്നുമായിരുന്നില്ല. “മദ്യപാനം കുറക്കാന്‍ ഞാന്‍ നന്നായി ശ്രമിച്ചു. പക്ഷേ, നടന്നില്ല. അത് വിജയിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മദ്യനിരോധ ഉത്തരവ് വേണ്ടിവന്നു”- ജയ്‌ഗോവിന്ദ് പറയുന്നു. “ഈ അവസരം ഭാര്യയോട് മാപ്പ് പറയാനും ഇനിയൊരിക്കലും മദ്യപിക്കുകയോ ദേഹോപദ്രവമേല്‍പ്പിക്കുകയോ ചെയ്യില്ലെന്ന് അവള്‍ക്ക് ഉറപ്പുകൊടുക്കാനും ഞാന്‍ ഉപയോഗിച്ചു. എനിക്ക് ഒരവസരം കൂടി തന്നതിന് അവളോട് നന്ദി പറയുന്നു”-ജയ് ഗോവിന്ദ് സന്തോഷം മറച്ചുവെക്കുന്നില്ല.
“വീണ്ടും വിവാഹച്ചടങ്ങുകള്‍ നടത്തുക എന്നത് എന്റെ ആശയമായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം കഴിയാനുള്ള അവസരം ഇതുവരെ എനിക്ക് ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷിക്കുകയാണ്”- ഇവരുടെ മകള്‍ പറഞ്ഞു.

Latest