ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്

Posted on: April 23, 2016 9:26 pm | Last updated: April 24, 2016 at 10:36 am
SHARE

DAWOODന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ചിത്രം പുറത്തു വിട്ടത്.

ഇതോടെ ദാവൂദ് പാകിസ്താനില്‍ ഇല്ലെന്ന പാക് വാദമാണ് പൊളിയുന്നത്. ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് പുതിയ ചിത്രം. എന്നാല്‍ ദാവൂദ് രാജ്യത്തിലെന്നാണ് പാക് നിലപാട്. വെളുത്ത കുര്‍ത്തയും കറുത്ത കോട്ടും ധരിച്ച ദാവൂദിന് ചിത്രത്തില്‍ ഏതാണ്ട് 60 വയസ് തോന്നിക്കും. ചിത്രം പുറത്തായതോടെ ദാവൂദ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായെന്ന അഭ്യൂഹങ്ങളാണ് ഇല്ലാതായത്.

അതിനിടെ, കുറ്റകൃത്യങ്ങളില്‍ നിന്നും അധോലോക പ്രവര്‍ത്തനങ്ങളില്‍ നിന്നും ദാവൂദ് മകനെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനായി മകനുവേണ്ടി പുതിയ ബിസിനസും കമ്പനികളും ദാവൂദ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here