Connect with us

Kerala

വഖ്ഫ് ബോര്‍ഡ് ദുരുപയോഗം: മുസ്‌ലിം ജമാഅത്ത് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

Published

|

Last Updated

കേരള മുസ് ലി‌ം ജമാഅത്ത് വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഒാഫീസിലേക്ക് നടത്തിയ മാർച്ച്. – ഫോട്ടോ: ശിഹാബ് പള്ളിക്കൽ
കേരള മുസ് ലി‌ം ജമാഅത്ത് വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഒാഫീസിലേക്ക് നടത്തിയ മാർച്ചിനെ എസ് വെെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് അഭിസംബോധന ചെയ്യുന്നു

മാർച്ചിനെ എസ് വെെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് അഭിസംബോധന ചെയ്യുന്നു

കോഴിക്കോട്: കേരള വഖ്ഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ നയനിലപാടുകള്‍ക്ക് എതിരെ കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ വഖ്ഫ ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാഷ്ട്രീയ സംഘടനാ വിരോധത്തിന്റെ പേരില്‍ വഖ്ഫബോര്‍ഡ് സംവിധാനത്തെ സങ്കുചിത താത്പര്യങ്ങള്‍ക്കും രാഷ്ട്രീയ പകപോക്കലിനും ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ച്ച് അധികാരികള്‍ക്ക് ശക്തമായ താക്കീത് നല്‍കി. രാവിലെ ഒന്‍പതരക്ക് ടൗണ്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തികച്ചും സമാധാനപരമായിരുന്നു മാര്‍ച്ച്.

കഴിഞ്ഞ ഏതാനും വര്‍ഷമായി വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തികച്ചും ഏകപക്ഷീയമായ നിലപാടുകളാണ് വഖ്ഫ് ബോര്‍ഡില്‍ നിന്നുണ്ടാവുന്നത്. നിരന്തരം പരാതികള്‍ നല്‍കിയിട്ടും പരിഹാരമില്ലാതെ വന്ന സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. ഇക്കാര്യം പലതവണ ബോര്‍ഡ് ചെയര്‍മാന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും കൈമലര്‍ത്തുകയാണുണ്ടായത്.

waqaf board march

മാർച്ചിന്റെ മുൻനിര

മഹല്ല് ഭരണ സമിതികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ നിയമവിരുദ്ധമായാണ് വഖഫ് ബോര്‍ഡ് തീരുമാനങ്ങളെടുക്കുന്നത്. ചര്‍ച്ചകള്‍ക്ക് പോലും സന്നദ്ധമാകാതെ പല തീരുമാനങ്ങളും ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. കോടതികള്‍ സ്റ്റാറ്റസ്‌കോ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ പോലും അവിഹിത ഇടപെടല്‍ നടത്തി തീരുമാനങ്ങളെടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മാര്‍ച്ചിനെ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി അഡ്വ. ഇസ്മാഈല്‍ വഫ, എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു.