പി.കെ.രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കും

Posted on: April 23, 2016 1:22 pm | Last updated: April 23, 2016 at 4:44 pm
SHARE

കണ്ണൂര്‍: വിമത പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പി.കെ.രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വരും ദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാണ് രാഗേഷിന്റെ തീരുമാനം. കനത്ത പോരാട്ടം നടക്കുന്ന അഴിക്കോട്ട് രാഗേഷിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അഴീക്കോട് തനിക്ക് 3,000 വോട്ടുണ്‌ടെന്നാണ് രാഗേഷിന്റെ അവകാശവാദം.

മുസ്‌ലിം ലീഗിലെ കെ.എം.ഷാജിയാണ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. എം.വി.രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി.നികേഷ്‌കുമാറിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.

അഴിക്കോടിന് പുറമേ കണ്ണൂരും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് രാഗേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിയാരെന്ന കാര്യം പരസ്യമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here