പട്ടാപകല്‍ യുവതിയെ ജോലിസ്ഥലത്ത് നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു

Posted on: April 23, 2016 12:45 pm | Last updated: April 23, 2016 at 12:48 pm
SHARE

cctv.jpg.image.784.410മുക്ത്‌സര്‍(പഞ്ചാബ്): പട്ടാപ്പകല്‍ ജോലി സ്ഥലത്ത നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. പഞ്ചാബിലെ മുക്ത്‌സറില്‍ കഴിഞ്ഞ മാസം 25നായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 24 കാരിയായ ദളിത് യുവതിയാണ് പീഡനത്തിനിരയായത്.
യുവതിയെ ജോലിസ്ഥലത്ത് നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ ഒരു കടയുടെ സിസിടിവിയില്‍ നിന്നുമാണ് പോലീസിന് ലഭിച്ചത്. യുവതിയുടെ സഹപ്രവര്‍ത്തകര്‍ പിന്നാലെ ഓടിയെത്തുന്നതും വീഡിയോയിലുണ്ട്.
സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ആരോപണമുണ്ട്. എന്നാല്‍ ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
സിസിടിവി ദൃശ്യം:

LEAVE A REPLY

Please enter your comment!
Please enter your name here