മര്‍കസുദ്ദഅ്‌വ 20-ാം വാര്‍ഷിക- സനദ്ദാന സമ്മേളനം 26ന് തുടങ്ങും

Posted on: April 23, 2016 12:31 pm | Last updated: April 23, 2016 at 12:40 pm
SHARE

സുല്‍ത്താന്‍ ബത്തേരി:’അറിവാണ് ആയുധം’എന്ന പ്രമേയത്തില്‍ മര്‍കസുദ്ദഅ്‌വ 20-ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനം ഈ മാസം 26,27 തീയതികളില്‍ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നടക്കും.
26ന് രാവിലെ ചുങ്കം മഖാം സിയാറത്തോടെ ആരംഭിക്കും.വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മാക്കുറ്റി നഗരിയില്‍ പതാക ഉയര്‍ത്തും.തുടര്‍ന്ന് ഏഴുമണിക്ക് മജ്‌ലിസു സ്വലാത്തും സ്വലാത്ത് സമര്‍പ്പണവും നടക്കും. അബ്ദുല്‍ ബാരി സിദ്ദീഖി ഉദ്‌ബോധനം നടത്തും.
27ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സനദ്ദാന സമാപന സമ്മേളനത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് സഅദുദ്ദീന്‍ അല്‍ഹൈദ്രൂസി വളപട്ടണം, പി ഹസന്‍ ഉസ്താദ്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, കൈപാണി അബൂബക്കര്‍ ഫൈസി, എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ എസ് മുഹമ്മദ് സഖാഫി, പക്കര്‍ ഹാജി, പി സി അബൂശദ്ദാദ്, മുഹമ്മദലി ഫൈസി, ഉസ്മാന്‍ മുസ്‌ലിയാര്‍, സൈദ് ബാഖവി, ശമീര്‍ ബാഖവി, അബ്ദുര്‍റസാഖ് കാക്കവയല്‍, ഉമര്‍ സഖാഫി ചെതലയം സംബന്ധിക്കും.
മര്‍കസുദ്ദഅ്‌വ വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.ഭാരവാഹികള്‍: അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മാക്കുറ്റി(ചെയര്‍മാന്‍), ഉനൈസ് സഖാഫി വാകേരി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ ഫത്താഹ് ഹാജി (ഫിനാന്‍ഷ്യല്‍ സെക്രട്ടറി), ശഫീയുദ്ദീന്‍ സുല്‍ത്ത്വാനി പിലാക്കാവ്,ജാഷിര്‍ സുല്‍ത്ത്വാനി പള്ളിക്കല്‍,കുഞ്ഞിമുഹമ്മദ് ഹാജി കണക്കയില്‍,മനാഫ് മദനി,ഇബ്രാഹീം സഖാഫി കോട്ടൂര്‍ (വൈസ് ചെയര്‍മാന്‍), ദാവൂദ് സുല്‍ത്ത്വാനി പേരിയ,മുഹമ്മദ് ജമാല്‍ സുല്‍ത്ത്വാനി കോളിച്ചാല്‍,ഉമര്‍ സഖാഫി ചെതലയം,അബ്ദുല്‍ നാസര്‍ മുത്തങ്ങ, അബ്ദുല്‍ ലത്ത്വീഫ് ചെതലയം അബ്ദുല്‍ നാസര്‍ സഖാഫി മാടക്കര അബ്ദുല്‍ ലത്ത്വീറ് ബീനാച്ചി (ജോയിന്റ് കണ്‍വീനര്‍) എന്നിവരടങ്ങുന്ന 301 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
സി മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അലി മുസ്‌ലിയാര്‍ വെട്ടത്തുര്‍ ഉദ്ഘാടനം ചെയ്തു.സയ്യിദ് ബഷീര്‍ അല്‍ ജിഫ്രി,കെ ഒ അഹ്മദ്കുട്ടി ബാഖവി, ഹംസ അഹ്‌സനി ഓടപ്പള്ളം,അബ്ദുല്‍ കരീം ബാഖവി, കൊളപ്പുറം,മൂസ ദാരിമി തിരുവള്ളൂര്‍,സൈദ് ബാഖവി,ഉമര്‍ സഖാഫി ചെതലയം,അമ്പിളി ഹസ്സന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.ദാവൂദ് സുല്‍ത്വാനി സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here