ആദ്യദിനം വയനാട്ടില്‍ പത്രികകള്‍ ഇല്ല

Posted on: April 23, 2016 12:29 pm | Last updated: April 23, 2016 at 12:29 pm
SHARE

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനമായ ഇന്നലെ വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്നലെ പ്രസിദ്ധീകരിച്ചു.
ഇന്ന് നാലാം ശനിയാഴ്ച ബാങ്ക് അവധിയായതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ലെന്ന് ജില്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. നാളെ ഞായറാഴ്ചയും പത്രിക സ്വീകരിക്കില്ല.
ഏപ്രില്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരും അസി. റിട്ടേണിംഗ് ഓഫീസര്‍മാരും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയാവും പത്രിക സ്വീകരിക്കുക. സൂക്ഷ്മ പരിശോധന ഏപ്രില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ മോണിറ്ററിംഗ് സെന്റര്‍ അദ്ദേഹം സന്ദര്‍ശിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ.എം. രാജന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന്, ജില്ലാ കലക്ടറുമായും വരണാധികാരികളുമായും അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
അതെ സമയം മാനന്തവാടി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. യു ഡി എഫ് പ്രവര്‍ത്തകരോടൊപ്പം രാവിലെ 11.30ന് റിട്ടേണിംഗ് ഓഫീസറായ സബ് കലക്ടര്‍ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുക.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തംഗമായിരുന്ന പി.കെ. ജയലക്ഷ്മി തന്റെ കന്നി അങ്കത്തില്‍ 12734 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കെ.സി. കുഞ്ഞിരാമനെ പരാജയപ്പെടുത്തി എം.എല്‍.എ. ആയതും പട്ടികവര്‍ഗ്ഗക്ഷേമ യുവജനകാര്യവകുപ്പുമന്ത്രി ആയതും.
യു ഡി എഫ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ പി.കെ. ജയലക്ഷ്മി തെക്കേ ഇന്ത്യയിലെ പട്ടികവര്‍ഗ്ഗക്കാരിയായ ആദ്യമന്ത്രി എന്ന ബഹുമതിക്കും അര്‍ഹയായി. മന്ത്രി എന്ന നിലയിലും എം എല്‍ എ എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുകയും പ്രതിപക്ഷ നേതാവിന്റെ പോലും പ്രശംസക്ക് പാത്രമാവുകയും ചെയ്തു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി കെ ജയലക്ഷ്മി രണ്ടാം അങ്കത്തിനൊരുങ്ങുന്നത്. ഭൂരിപക്ഷം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് പ്രവര്‍ത്തകരും. പ്രചരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനം നടത്താനും കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനുമാണ് പി കെ ജയലക്ഷ്മി കൂടുതലായും ശ്രദ്ധിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ നേതാക്കളെ പൊതുയോഗത്തിലേക്ക് എത്തിക്കാനാണ് നേതൃത്വം ശ്രമം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here